ഫോറസ്റ്റ് ഗമ്പ് ബോളിവുഡിലേക്ക്; നായകൻ ഈ സൂപ്പർതാരം

ഹോളിവുഡിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ഫോറസ്റ്റ് ഗമ്പ് ബോളിവുഡിൽ ഒരുക്കുന്നു. ടോം ഹാങ്ക്‌സ് പകരവയ്ക്കാനില്ലാത്ത പ്രകടനം കാഴ്ച്ചവെച്ച ഈ സിനിമ ബോളിവുഡിൽ ചിത്രീകരിക്കുമ്പോൾ നായകനായി എത്തുന്നത് മിസ്റ്റർ പെർഫെക്ഷനിസ്റ്റ് ആമിർ ഖാനാണ്.
തന്റെ 54 ആം ജന്മദിനത്തോടനുബന്ധിച്ചാണ് ആമിർ ഇത പ്രഖ്യാപിച്ചത്. ലാൽ സിംഗ് ഛഢ എന്ന് പേർ നൽകിയിരിക്കുന്ന ഈ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെയാണ് ആമിർ അവതരിപ്പിക്കുക.
Read Also : മീ ടൂ ക്യാമ്പെയിന് പിന്തുണയുമായി ആമിർ ഖാൻ; സുഭാഷ് കപൂർ ചിത്രത്തിൽ നിന്നും പിന്മാറി താരം
വയക്കോം18 മോഷൻ പിക്‌ച്ചേഴ്‌സും ആമിർ ഖാൻ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് അദ്വൈത് ചന്ദനാണ്. 2020 ചിത്രം പുറത്തിറങ്ങും. ചിത്രത്തിനായി 20 കിലോഗ്രാം തൂക്കം ആമിർ കുറച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
1994 ൽ പുറത്തിറങ്ങിയ ഫോറസ്റ്റ് ഗമ്പ് എന്ന അമേരിക്കൻ ചലച്ചിത്രം 1986ൽ ഇതേപേരിൽ പുറത്തിറങ്ങിയ നോവലിനെ അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. വിന്റോസ്റ്റൺ ഗ്രൂം സംവിധാനം ചെയ്ത ഈ ചലച്ചിത്രത്തിൽ ടോം ഹാങ്ക്സ്, റോബെർട്ട് സെമക്കിസ്സ്, റോബിൻ റൈറ്റ്, ഗ്യാരി സിനിസെ,മൈക്കെൽറ്റി വില്ല്യംസൺ,സാലി ഫീൽഡ് തുടങ്ങിയ ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here