ഗായകൻ ലൂയിസ് ടോമിൽസന്റെ സഹോദരിയെ മരിച്ച നിലയൽ കണ്ടെത്തി

വൺ ഡയറക്ഷൻ ഗായകൻ ലൂയിസ് ടോമിൽസന്റെ സഹോദരിയെ മരിച്ച നിലിയൽ കണ്ടെത്തി. 18 കാരിയായ ഫെലിസിറ്റ് ഹൃദയാഘാതം മൂലമാകാം മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

പ്രശസ്ഥ ഫാഷൻ ഡിസൈനറും ഇൻസ്റ്റഗ്രാം സ്റ്റാറുമാണ് അന്തരിച്ച ഫെലിസിറ്റ്. 1.3 മില്യൺ ഫോളോവേഴ്‌സാണ് ഫെലിസിറ്റിനുള്ളത്. ലണ്ടനിലെ ഏൾസ് കോർട്ട് അപാർട്ട്‌മെന്റിലെ നാലാം നിലയിലുള്ള വസതിയിലാണ് ഫെലിസിറ്റ് കുഴഞ്ഞുവീണത്. കൂടെയുണ്ടായുരുന്ന സുഹൃത്ത് അപ്പോൾ തന്നെ എമർജെൻസി നമ്പറിൽ വിവരം അറിയിക്കുകയായിരുന്നു.

അപ്പോൾ തന്നെ സംഭവസ്ഥലത്തേക്ക് രണ്ട് ആംബുലൻസും, ഒരു കാറും അതിൽ ഒരു വൈദ്യസഹായിയെയും അയച്ചിരുന്നു. എന്നാൽ ഫെലിസിറ്റ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. പോസ്റ്റുമാർട്ടത്തിന് ശേഷം മാത്രമേ പൊലീസ് മരണകാരണം സ്ഥിരീകരിക്കുകയുള്ളു.

സഹോദരിയുടെ മരണവിവരമറിഞ്ഞ് തകർന്നിരിക്കുകയാണ് ഗായകൻ ലൂയിസ്. നാളെ നടക്കാനിരുന്ന പരിപാടികളെല്ലാം ലൂയിസ് മാറ്റിവെച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top