‘നിങ്ങള്‍ക്കെതിരേയും കടുത്ത ഉത്തരവുണ്ടാകും’; ഇന്ത്യന്‍ മുസ്ലീങ്ങളെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിക്കാരനോട് സുപ്രീംകോടതി

Supreme Court India

ഇന്ത്യന്‍ മുസ്ലീങ്ങളെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ഗൗരവപൂര്‍വം ഹര്‍ജിയില്‍ വാദം കേള്‍ക്കാനാണോ നിങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് ഹര്‍ജിക്കാരന്റെ ആഭിഭാഷകനോട് സുപ്രീംകോടതി ചോദിച്ചു. കടുത്ത വിമര്‍ശനമാണ് ഹര്‍ജിക്കാരന്റെ ആവശ്യത്തിന്മേല്‍ സുപ്രീംകോടതി നടത്തിയത്.

വാദം കേള്‍ക്കാന്‍ തയ്യാറാണ്. എന്നാല്‍ നിങ്ങള്‍ക്കെതിരെ കൂടി കടുത്ത ഉത്തരവുണ്ടാകുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. ഇതേത്തുടര്‍ന്ന് ഹര്‍ജിയില്‍ നിന്നും പിന്മാറുന്നതായി സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്ന് ഹര്‍ജി തള്ളുന്നതായും സുപ്രീംകോടതി ഉത്തരവിട്ടു.

ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍, വിനീത് ശരണ്‍ എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top