ബിജെപിയിലേക്ക് വരുന്നവര്‍ക്കെല്ലാം സ്ഥാനം ലഭിക്കില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

ബിജെപിയിലേക്ക് വരുന്നവര്‍ക്കെല്ലാം സ്ഥാനം ലഭിക്കില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കഴിവ് അടിസ്ഥാനമാക്കിയാണ് പ്രധാനമന്ത്രിയെ വരെ തെരഞ്ഞെടുത്തത്. ബിജെപി ഒരു കുടുംബസ്വത്തല്ലെന്നും കണ്ണന്താനം കൊച്ചിയില്‍ പറഞ്ഞു.
ബിജെപിയില്‍ ചേര്‍ന്ന ടോം വടക്കന് സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ടോ എന്നറിയില്ല. അത് കേരളത്തിലെ പാര്‍ട്ടി നേതൃത്വമാണ് വ്യക്തമാക്കേണ്ടത്. ടോം വടക്കന്‍ വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ ശബ്ദമായിരുന്നു. അദ്ദേഹം പാര്‍ട്ടിയില്‍ എത്തിയത് ബിജെപിയുടെ പ്രവര്‍ത്തനം നല്ലതെന്ന് മനസിലാക്കിയതുകൊണ്ടാകാം എന്നും അല്‍ഫോണ്‍സ് കണ്ണന്താനം വ്യക്തമാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയാണെങ്കില്‍ പത്തനംതിട്ട സീറ്റ് തെരഞ്ഞെടുക്കും. രാജ്യസഭാംഗം എന്ന നിലയില്‍ മൂന്നര വര്‍ഷം കൂടിയുള്ളതിനാല്‍ ലോക്‌സഭയിലേക്ക് മല്‍സരിക്കേണ്ട ആവശ്യമില്ല. എന്നാല്‍, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മല്‍സരിക്കാന്‍ തയാറാണെന്നും കണ്ണന്താനം മാധ്യമങ്ങളോട് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here