‘എന്നെ കറിവേപ്പിലയാക്കാൻ ആകില്ല, പാർട്ടിക്ക് വേണ്ടെങ്കിൽ എന്ത് ചെയ്യണമെന്ന് അറിയാം’ : കെവി തോമസ്

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകാത്തതിൽ പ്രതിഷേധവുമായി കെവി തോമസ്. തന്നെ ഒഴിവാക്കിയത് ഒരു സൂചനയും നൽകാതെയാണെന്നും പാർട്ടിക്ക് വേണ്ടെങ്കിൽ എന്ത് ചെയ്യണമെന്ന് അറിയാമെന്നും കെവി തോമസ് പറഞ്ഞു.

സീറ്റ് നഷ്ടപ്പെട്ടത്തിൽ ദുഃഖമുണ്ടെന്ന് കെവി തോമസ് പ്രതികരിച്ചു. താൻ എന്ത് തെറ്റ് ചെയ്‌തെന്ന് തോമസ് ചോദിക്കുന്നു. താൻ ആകാശത്ത് നിന്നും പൊട്ടിവീണതല്ലെന്നും പ്രായമായത് തന്റെ തെറ്റല്ലെന്നും കെവി തോമസ് പറഞ്ഞു. ഗ്രൂപ്പ്  ഇല്ലാത്തതുകൊണ്ടാണോ സീറ്റ് തരാത്തതെന്നും കെവി തോമസ് ചോദിക്കുന്നു.

Read Also : ലോക്‌സഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്ത്

അതേസമയം, കെവി തോമസ് എറണാകുളത്തിന്റെ വികസനത്തിന് ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ പരിപൂർണ്ണ നേതൃത്വത്തിലും അനുഗ്രഹത്തോടുകൂടിയുമായിരുക്കും താൻ തെരഞ്ഞെടുപ്പിന് ഇറങ്ങുകയെന്നും ഹൈബി ഈഡൻ പറഞ്ഞു.

ഏറെ നേരത്തെ ആകാംക്ഷകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ടുകൊണ്ട് രാത്രി പത്ത് മണിയോടെയാണ് കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top