പെരിയ ഇരട്ടകൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ

one more person arrested in periya twin murder

പെരിയ ഇരട്ടക്കൊലപാതകക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പെരിയ കല്ല്യോട്ട് സ്വദേശി രഞ്ജിത്താണ് അറസ്റ്റിലായത്. രഞ്ജിത്തിനെ നാളെ കോടതിയിൽ ഹാജരാക്കും. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 9 ആയി.

പെരിയ കൊലപാതകത്തിൽ അന്വേഷണ സംഘത്തെ പൊളിച്ചു പണിതതിന് ശേഷം അറസ്റ്റിലാകുന്ന രണ്ടാമത്തെയാളാണ് ഇത്. നേരത്തെ ഏച്ചിലടുക്കം സ്വദേശി മുരളിയെ പിടികൂടിയിരുന്നു. പിടിയിലായ ഗംഗാധരന്റെ ഡ്രൈവറാണ് മുരളി.

Read Also : പെരിയ ഇരട്ടക്കൊലപാതകം; ഒരാൾ കൂടി കസ്റ്റഡിയിൽ

പെരിയ ഇരട്ടക്കൊലക്കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് 4 ദിവസം പിന്നിട്ടപ്പോഴാണ് അന്വേഷണ സംഘത്തെ കൂട്ടമായി സ്ഥലംമാറ്റിയത്. ക്രൈംബ്രാഞ്ച് സംഘത്തിലെ ഒരു ഡിവൈഎസ്പി യെയും രണ്ട് സിഐമാരെയുമാണ് അന്വേഷണ സംഘത്തിൽ നിന്നും മാറ്റിയത്. ഡിവൈഎസ്പി ഷാജു ജോസ് സിഐമാരായ സുനിൽ കുമാർ രമേശൻ എന്നിവരെയാണ് സ്ഥലം മാറ്റിയത്. കേസന്വേഷണം ആരംഭിച്ച ക്രൈംബ്രാഞ്ചിന്റെ 5 അംഗ സംഘത്തിൽ ഇനിയുള്ളത് ഡിവൈഎസ്പി പ്രദീപ് കുമാർ മാത്രമാണ്.

കേസിൽ മുഖ്യപ്രതി പീതാംബരൻ ഉൾപ്പെടെ ഏഴ് പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. ഇതിൽ പീതാംബരനാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് ഭാഷ്യം. കഴിഞ്ഞ മാസമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top