കാശ്മീരില്‍ വനിതാ പോലീസ് ഓഫീസര്‍ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചു

ജമ്മുകാശ്മീരില്‍ തീവ്രവാദികളുടെ വെടിയേറ്റ് വനിതാ പോലീസ്  ഓഫീസര്‍ മരിച്ചു. സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ ഖുശ്ബു ജാന്‍ ആണ് മരിച്ചത്. ഷോപ്പിയാന്‍ ജില്ലയിലെ വെഹില്‍ ഗ്രാമത്തില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു ആക്രമണം. ഖുശ്ബു ജാന്‍ വീടിനു പുറത്തു നില്‍ക്കുമ്പോഴാണ് വെടിയേറ്റത്.

വെടിയേറ്റ് സാരമായി പരിക്കേറ്റ ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് സുരക്ഷാ സേന പ്രദേശത്ത് വ്യാപകമായി തിരച്ചില്‍ നടത്തുകയാണ്. കഴിഞ്ഞയാഴ്ച കാശ്മീരില്‍ മുന്‍ സൈനികനെ വീടിനു സമീപത്തു വച്ച് ഭീകരര്‍ വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More