റോബോട്ടിക്സിലും നിർമിതബുദ്ധിയിലും കുതിപ്പുമായി ദുബായ്

Robotics in Dubai

റോബോട്ടിക്സിലും നിർമിതബുദ്ധിയിലും ദുബായിയുടെ മുന്നേറ്റം തുടരുന്നു. രണ്ട്​ മേഖലകളിലും ലോകത്ത് ഏറ്റവും കൂടുതൽ വിദേശനിക്ഷേപമുള്ള നഗരമെന്ന പദവി ദുബായ്ക്ക്  ലഭിച്ചു. കൂടുതൽ പുതിയ സംരംഭങ്ങൾ ഈ രംഗത്ത് ആവിഷ്​കരിക്കുമെന്നും ദുബായ് സർക്കാർ അറിയിച്ചു.
യു.എസ്, യു.കെ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളെ കടത്തിവെട്ടിയാണ് റോബോട്ടിക്​സ്​, നിർമിത ബുദ്ധ മേഖലകളിൽ ദുബായുടെ മുന്നേറ്റം. ഉന്നതസാങ്കേതിക രംഗത്ത്​ പിന്നിട്ട മൂന്നു വർഷം 2160 കോടി ഡോളറിന്റെ വിദേശ നിക്ഷേപമാണ്​ ദുബായി നേടിയെടുത്തത്​. യൂറോപ്യൻ യൂണിയൻ, അമേരിക്ക എന്നിവിടങ്ങൾ ഏറെ പിറകിലാണെന്ന്​ കണക്കുകൾ വ്യക്തമാക്കുന്നു.
ഏപ്രിൽ 8 മുതൽ 10 വരെ ദുബായിൽ നടക്കുന്ന നിക്ഷേപക സംഗമത്തോടനുബന്ധിച്ചാണ്​ കണക്കുകൾ പുറത്തുവിട്ടത്​. സ്മാർട് സാങ്കേതിക വിദ്യകളുമായി ദുബായ് വികസന വിപ്ലവത്തിന്റെ പാതയിലാ​ണെന്ന്​ നിക്ഷേപക സംഗമത്തിന്റെ സംഘാടകർ അറിയിച്ചു. സമ്പദ്ഘടനയുടെ വളർച്ചക്ക്​ ആധുനിക ഡിജിറ്റൽ സങ്കേതങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനാണ്​ ദുബായിയുടെ തീരുമാനം. നിർമിതബുദ്ധി, ബ്ലോക്ചെയിൻ, ഇന്റർനെറ്റ് ഓഫ് തിങ്ക്സ് തുടങ്ങിയവ രാജ്യത്തിന്റെ ഉൽപാദനക്ഷമത വർധിപ്പിക്കുക മാത്രമല്ല കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനും അവസരമാകുമെന്നാണ്​ പ്രതീക്ഷ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top