ബിജെപി സ്ഥാനാർഥിയായി അക്ഷയ് കുമാർ?

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബോളിവുഡ് താരം അക്ഷയ് കുമാർ അമൃത്‌സറിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നുവെന്ന അഭ്യൂഹത്തിന് വിരാമമിട്ടുകൊണ്ട് താരത്തിന്റെ പ്രതികരണം പുറത്തുവന്നിരിക്കുന്നു. മത്സരിക്കുന്നില്ലയെന്നായിരുന്നു താരത്തിന്റെ മറുപടി. രാഷ്ട്രീയം തന്റെ അജണ്ടയല്ലെന്നും അദ്ദേഹം പറഞ്ഞു.
‘രാഷ്ട്രീയം എന്റെ അജണ്ടയല്ല. സിനിമയിലൂടെ ഞാൻ എന്തൊക്കെ ചെയ്യുന്നുണ്ട് അത് രാഷ്ട്രീയത്തിലൂടെ എനിക്ക് ചെയ്യാൻ കഴിയില്ല’-അക്ഷയ് കുമാർ പറഞ്ഞു.
Read Also : സിനിമകളിലെ സ്റ്റണ്ട്മാൻമാർക്കായുള്ള ഇൻഷുറൻസ് സ്‌കീമിന് തുടക്കമിട്ട് അക്ഷയ് കുമാർ
പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച്ച മേം കി ചൗകിദാർ ക്യാമ്പയിനിൽ അക്ഷയ് കുമാറിനെ ടാഗ് ചെയിതിരുന്നു. നിമിഷങ്ങൾക്കകം തന്നെ അക്ഷയ് കുമാർ താരത്തിന് മറുപടിയും നൽകിയിരുന്നു.
രാഹൂൽഗാന്ധിയുടെ പ്രശസ്തമായ ‘കാവൽക്കാരൻ കള്ളനാണ്’ എന്ന പ്രയോഗത്തെ മറികടക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ചതാണ് മേം ഭീ ചൗക്കീദാർ ക്യാമ്പയിൻ. ക്യാമ്പയിനിൽ നിരവധി നേതാക്കൽ ട്വിറ്ററിൽ പേരിനൊപ്പം ചൗകിദാർ പ്രയോഗം ചേർക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here