അനധികൃത കുടിയേറ്റക്കാരെ ജോലിക്ക് നിയമിക്കുന്നവർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്ന് ദുബൈ എമിഗ്രേഷൻ

അനധികൃത കുടിയേറ്റക്കാരെ ജോലിക്ക് നിയമിക്കുന്നവർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്ന് ദുബൈ എമിഗ്രേഷൻ വിഭാഗത്തിന്റെ മുന്നറിയിപ്പ്. നിയമവിരുദ്ധമായി തങ്ങുന്നവർക്ക് സംരക്ഷണം നൽകുന്നവർക്ക് ഒരു ലക്ഷം ദിർഹം പിഴ ചുമത്തുമെന്നും അധിക്യതർ താക്കീത് നൽകി.

അനധികൃത താമസകാർക്ക് താമസം നിയമവിധേയമാക്കാനോ അതല്ലെങ്കിൽ ഫൈന്‍ അടക്കാതെ രാജ്യം വിടാനോ അനുമതി നൽകി പോയ വർഷമാണ് യു.എ.ഇ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. അഞ്ച് മാസത്തോളം പൊതുമാപ്പ് ആനുകൂല്യം അനുവദിക്കുകയും ചെയ്തു. ഡിസംബർ അവസാനം വരെ അവസരം ലഭിച്ചിട്ടും അത് വിനിയോഗിക്കാത്തവരുടെ കാര്യത്തിൽ ഇനി യാതൊരു ഇളവും ഉണ്ടാകില്ലെന്ന് ദുബൈ എമിഗ്രേഷൻ വ്യക്തമാക്കി.

Read Also : ജർമൻ കുടിയേറ്റ രക്ഷാക്കപ്പലിന് അലൻ കുർദിയുടെ പേര്

ദുബൈയിൽ മാത്രം പൊതുമാപ്പിന്റെ പ്രയോജനം ലഭിച്ചത് 1,05809 പേർക്കാണെന്ന് ദുബൈ എമിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മറി അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top