ലോക്‌സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ട വിജ്ഞാപനമിറങ്ങി

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വിജ്ഞാപനം പുറത്തിറക്കി. 20 സംസ്ഥാനങ്ങളിലായി 91 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് വിജ്ഞാപനമാണ് ഇറങ്ങിയത്. ഏപ്രില്‍ 11 നാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. ഇതോടൊപ്പം അരുണാചല്‍ പ്രദേശ്, സിക്കിം, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ നിയമസഭകളിലേക്കുള്ള വോട്ടെടുപ്പും നടക്കും.

ഇന്നു മുതല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാം. മാര്‍ച്ച് 26 ആണ് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ആകെ ഏഴ് ഘട്ടങ്ങളായാണ് 543 ലോക്‌സഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 23 നാണ് വോട്ടെണ്ണല്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top