കോടതിയലക്ഷ്യം; മറുപടി നല്‍കാന്‍ ഡീന്‍ കുര്യാക്കോസിന് സാവകാശം നല്‍കി

കോടതിയലക്ഷ്യക്കേസില്‍ സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസിന്  ഹൈക്കോടതി ഒരു മാസത്തെ സാവകാശം അനുവദിച്ചു. കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് ഡീന്‍ കുര്യാക്കോസ് അടക്കം മൂന്ന് പേര്‍ക്കെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിക്കവേയാണ് കോടതി സാവകാശം അനുവദിച്ചത്.

Read Also: ഹര്‍ത്താല്‍ ദിനത്തിലെ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കണം; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ഹര്‍ത്താലിനെതിരെ സര്‍വകക്ഷി യോഗം വിളിക്കാന്‍ ആലോചിക്കുന്നുവെന്ന് അഡീഷണല്‍ എജി കോടതിയില്‍ അറിയിച്ചു. ഡീന്‍ കുര്യാക്കോസിന് പുറമേ കാസര്‍കോട് ജില്ലയിലെ യുഡിഎഫ് നേതാക്കളായ എം സി കമറുദ്ദീന്‍, ഗോവിന്ദന്‍ നായര്‍ എന്നിവര്‍ക്കെതിരെയും ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top