ദുബായ് ഹെൽത്ത് അതോറിറ്റിയും, ഹെൽത്ത് മാഗസിനും സംയുക്തമായി സംഘടിപ്പിച്ച മൂന്നാമത് ഹെൽത്ത് കെയർ അവാർഡുകൾ വിതരണം ചെയ്തു

ദുബായ് ഹെൽത്ത് അതോറിറ്റിയും, ഹെൽത്ത് മാഗസിനും സംയുക്തമായി സംഘടിപ്പിച്ച മൂന്നാമത് ഹെൽത്ത് കെയർ അവാർഡ് ദാന ചടങ്ങ് ദുബായിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വച്ച് നടന്നു. തുമ്പൈ ഗ്രൂപ്പ് സ്ഥാപകനും , പ്രസിഡണ്ടും ഹെൽത്ത് മാഗസീൻ പ്രസാദകനുമായ ഡോ തുമ്പൈ മൊയ്ദീന്റെ സാന്നിദ്ധ്യത്തിൽ ദുബായ് ഹെൽത്ത് അഥോറിട്ടി ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖുതാമി അവാർഡുകൾ വിതരണം ചെയ്തു.

പ്രൈവറ്റ് പബ്ലിക് സെക്ടറ്റുകളിൽ നിന്നായി 24 വിഭാഗങ്ങളിൽ, 42ഓളം അവാർഡുകളാണ് സമ്മാനിച്ചത്. 2019ലെ പേഴ്സണാലിറ്റി ഫോർ ഇയർ ആയി അജ്മാൻ ഭരണാധികാരിയും യുഎഇ സുപ്രിം കൗൺസിൽ അംഗവുമായ ഹിസ് ഹൈനസ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയെ തിരഞ്ഞെടുത്തു. ഹെൽത്ത് അവാർഡ് 2020 എഡിഷൻ കൂടുതൽ ആതുരസേവന രംഗത്തെ വിദഗ്ധരെ ഉൾപ്പെടുത്തി നടത്താൻ ഉദ്ദേശിക്കുന്നതായി തുമ്പൈ ഗ്രൂപ്പ് പ്രസിഡൻറ്റും ഹെൽത്ത് മാഗസിൻ പ്രസാധകനുമായ ഡോക്ടർ തുമ്പൈ മൊയ്തീൻ പറഞ്ഞു. സാമൂഹിക സാംസ്കാരിക മേഖലകളിൽ നിന്നായി ആയിരത്തോളം പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.ചടങ്ങിൽ മുൻ മിസ് വേൾഡ് മാനുഷി ചില്ലാർ, മിസ് വേൾഡ് ഈജിപ്റ്റ് മോനി ഹിലാൽ, ബോളിവുഡ് താരം സോനു സൗധ് തുടങ്ങിയവരും പങ്കെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top