പുൽവാമയിൽ തീവ്രവാദി ആക്രമണം; നാട്ടുകാരൻ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പുൽവാമയിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പുൽവാമയിലെ റാഷിപോര പ്രദേശത്തെ ത്രാലിലാണ് ആക്രമണം ഉണ്ടായത്. സ്വദേശിയായ മുഹ്‌സിൻ ആണ് കൊല്ലപ്പെട്ടത്.

പരിക്കേറ്റ ഇരുപത്തിയഞ്ചുകാരനായ മുഹ്‌സിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. ആശുപത്രിയിൽവെച്ചായിരുന്നു മരണം. പ്രദേശത്ത് പൊലീസ് തീവ്രവാദികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Read Also : കാശ്മീരില്‍ വനിതാ പോലീസ് ഓഫീസര്‍ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചു

പുൽവാമയിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ 40 ജവാൻമാരാണ് കൊല്ലപ്പെട്ടത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top