സ്‌പെഷ്യൽ ഒളിമ്പിക്‌സ് ; ഇന്ത്യ ഒന്നാം സ്ഥാനവുമായി വിജയകുതിപ്പ് തുടരുന്നു

സ്‌പെഷ്യൽ ഒളിമ്പിക്‌സ് അഞ്ചു ദിവസം പിന്നിടുമ്പോൾ മെഡൽ നിലയിൽ 187 മെഡലുകളുമായി ഇന്ത്യ ഒന്നാംസ്ഥാനത്ത്. യുഎഇ, റഷ്യ, അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളുമായി ഇഞ്ചോടിഞ്ചു പോരാട്ടം.

അബുധാബിയിൽ നടക്കുന്ന അന്പത്തിയൊന്നാമതു സ്‌പെഷ്യൽ ഒളിമ്പിക്സ് അഞ്ചു ദിവസം പിന്നിടുമ്പോൾ ഇന്ത്യ മെഡൽ പട്ടികയിൽ 187 മെഡലുകളുമായി ഒന്നാം സ്ഥാനത്ത് . 49 സ്വർണവും 63 വെള്ളിയും 75 വെങ്കലവും അടക്കമാണ് 187 മെഡൽ .മെഡൽ പട്ടികയിൽ തൊട്ടടുത്ത് റഷ്യ ,യു എ ഇ ,അമേരിക്ക,ബ്രിട്ടൻ എന്നീ രാജ്യങ്ങളാണുള്ളത്.

Read Also : ഒളിമ്പിക്‌സ് മെഡൽ കടിക്കുന്നത് എന്തിന് ??

മാർച്ച് 21 നു സമാപിക്കുന്ന സ്‌പെഷ്യൽ ഒളിപിക്‌സിൽ മെഡൽനില ഓരോമണിക്കൂറിലും മാറിമറിയുകയാണ്.സ്‌പെഷ്യൽ ഒളിപിക്‌സിൽ പങ്കെടുക്കാൻ സാധിച്ചതിലും വിവിധ മത്സരങ്ങളിലെ ഉജ്ജ്വല പ്രകടങ്ങളുടെ അടിസ്ഥാനത്തിൽ മെഡൽപട്ടികയിൽ ഒന്നാമതെത്തിയതും ഇന്ത്യൻ ടീമിനെ തെല്ലൊന്നുമല്ല ആഹ്ലാദത്തിലാക്കുന്നത് .ഇന്ത്യൻ വനിതാ ബാസ്കറ്റ് ബോൾ ടീമിന്റെ ക്യാപ്റ്റൻ മലയാളിയായ ആതിര തങ്ങളുടെ സന്തോഷം 24 മായി പങ്കുവച്ചു .

ഫുട്ബാൾ , അത്ലറ്റിക്സ്, വോളി ബോൾ ,ബാസ്കറ്റ്ബാൾ ,ഹാൻഡ് ബോൾ,റോളർ സ്‌കേറ്റിങ് ,ബാറ്റ് ബിന്റ്റ്ൻ, തുടങ്ങി വിവിധ ഇനങ്ങളിലാണ് ഇന്ന് മത്സരങ്ങൾ നടന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top