അംബരീഷിന്റെ പാരമ്പര്യം തുടരും, മാണ്ഡ്യയില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയാവും: സുമലത

sumalatha

മാണ്ഡ്യയില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയാവുമെന്ന്  നടിയും അന്തരിച്ച കോൺഗ്രസ്​ നേതാവ്​ അംബരീഷി​​ന്റെ ഭാര്യയുമായ സുമലത.  അംബരീഷിന്റെ പാരമ്പര്യം നിലനിർത്തണമെന്ന മണ്ഡ്യക്കാരുടെ ആഗ്രഹം നിറവേറ്റുമെന്നും  ബിജെപിയിലേക്കില്ലെന്നും സുമലത വ്യക്തമാക്കി.  കോൺഗ്രസ്‌ വെച്ചു നീട്ടിയ മൈസൂരു -കുടക് മണ്ഡലം വേണ്ടെന്ന് വച്ചാണ് സുമലത സ്വതന്ത്രയായി മത്സരിക്കാന്‍ ഒരുങ്ങുന്നത്.

മാണ്ഡ്യയിൽ നേരിട്ടു കണ്ടവരെല്ലാം പറഞ്ഞത്​ അംബരീഷിൽ അവർക്കുള്ള വിശ്വാസം എന്നിലുമുണ്ട്​ എന്നാണ്​. അങ്ങനെ അംബരീഷിന്റെ ഓര്‍മ്മകള്‍ സജീവമായി നിലനിര്‍ത്താന്‍ സാധിക്കുമെന്നും അംബരീഷിന്റെ പാരമ്പര്യം തുടരുന്നതിനാണ് ഈ നടപടിയെന്നും സുമലത വ്യക്തക്കി. ഈ തീരുമാനം ആരെയെങ്കിലും വേദനിപ്പിക്കുന്നുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും സുമലത പറഞ്ഞു.

കന്നട നടന്‍ യാഷ്, ദര്‍ശന്‍ എന്നിവര്‍ സുമലതയുടെ ഒപ്പം പത്ര സമ്മേളനത്തില്‍ പങ്കെടുക്കാനെത്തി.എച്ച്ഡി കുമാരസ്വാമിയുടെ മകനും ജെഡിഎസ് നേതാവുമായ നിഖില്‍ ഗൗഡയ്ക്ക് എതിരെയാണ് സുമലത മത്സരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top