കെവി തോമസ് സോണിയ ഗാന്ധിയെ കണ്ടു

kv thomas

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഒഴിവാക്കിയതിന്റെ പേരില്‍ ഇടഞ്ഞ് നിന്ന കെ വി തോമസ് സോണിയാ ഗാന്ധിയെ കണ്ടു. തന്നെ എറണാകുളത്തെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയ വിവരം കൃത്യമായി അറിയിക്കാഞ്ഞതിന്റെ അതൃപ്തി കെ വി തോമസ് സോണിയ ഗാന്ധിയെ അറിയിച്ചതായാണ് വിവരം.

ReadAlso: മണ്ഡലത്തിൽ സജീവമാവാൻ പ്രവീൺകുമാറിന് നിർദേശം നൽകി

സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാത്തതിന് പിന്നാലെ കെവി തോമസ് പാര്‍ട്ടി വിടുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ താന്‍ ഒരിക്കലും കോണ്‍ഗ്രസ് വിട്ട് പോകില്ലെന്നും കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനാണ് താത്പര്യം എന്നും സോണിയെ അറിയിച്ചതായാണ് വിവരം. കോണ്‍ഗ്രസിന്റെ പാരമ്പര്യത്തില്‍ അഭിമാനിക്കുന്ന വ്യക്തിയാണ് താന്‍. താഴേ തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ച് വന്ന ആള്‍കൂടിയാണ്. താന്‍ ഒരിക്കലും സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. അംഗീകാരം വേണമെന്നാണ് ആവശ്യപ്പെട്ടത്. അത് ലഭിക്കാത്തത് കൊണ്ടാണ് ക്ഷുഭിതനായത്.  കേരളത്തില്‍ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

ReadAlso: അടൂർ പ്രകാശ് പ്രചാരണമാരംഭിച്ചു
സോണിയാ ഗാന്ധി കെവി തോമസിനെ വസതിയിലേക്ക് വിളിച്ച് വരുത്തിയാണ് ചര്‍ച്ച നടത്തിയത്. ഇരുപത് മിനിട്ടോളം ചര്‍ച്ച നീണ്ടു. ഹൈബി ഈഡനെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നാലെ ഇടഞ്ഞ് നിന്ന കെവി തോമസിനോട് മുതിര്‍ന്ന നേതാവ് മുകുള്‍ വാസ്നിക്ക് അടക്കം ചര്‍ച്ച നടത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top