മണ്ഡലത്തിൽ സജീവമാവാൻ പ്രവീൺകുമാറിന് നിർദേശം നൽകി

ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് അവസാനം. വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. കെ പ്രവീൺകുമാർ തന്നെ. മണ്ഡലത്തിൽ സജീവമാവാൻ പ്രവീൺകുമാറിന് നേതാക്കള്‍ നിർദേശം നൽകിയതായാണ് വിവരം.
ReadAlso: ഗ്രൂപ്പിസത്തെ വിമര്‍ശിക്കാന്‍ സുധീരന് അവകാശമില്ല, ഇത് അഭിസാരികയുടെ ചാരിത്ര്യ പ്രസംഗം; എപി അബ്ദുള്ളക്കുട്ടി
കോൺഗ്രസ് വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളുടെ തീപ്പൊരി പോരാളിയായ അഡ്വ. കെ. പ്രവീൺകുമാറിന് ഇത് ചരിത്ര നിയോഗമാണ്. കെ.എസ്.യുവിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന് യൂത്ത് കോൺഗ്രസ്സിന്റേയും കോൺഗ്രസ്സിന്റേയും സംസ്ഥാന നേതാവായ പ്രവീൺകുമാർ ഇപ്പോൾ കെ.പി.സി.സി സെക്രട്ടറിയാണ്. നിരവധി വിദ്യാർത്ഥി സമരങ്ങളിൽ പൊലീസ് മർദ്ദനത്തിന് ഇരയാവുകയും ജയിലിൽ അടക്കപ്പെടുകയും ചെയ്തിട്ടുണ്ട്. മികച്ച സംഘാടകനായി ശ്രദ്ധേയനായ യുവനേതാവ് കൂടിയാണ് പ്രവീൺകുമാർ.
ഉഡുപ്പി ലോ കോളജിൽ നിന്നും നിയമബിരുദവും ബാംഗ്ലൂർ ലോ അക്കാദമിയിൽ നിന്നും എൽ.എൽ.എമ്മും പൂർത്തിയാക്കിയതിന് ശേഷം കേരളാ ഹൈക്കോടതിയിൽ മുതിർന്ന അഭിഭാഷകനായ ബാബു ജോസഫിന് കീഴിൽ അഭിഭാഷക വൃത്തി. 2016 ൽ ഇടതു കോട്ടയായ നാദാപുരം നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചു. അന്ന് നേരിയ വോട്ടിനാണ് പരാജയപ്പെട്ടത്.
Read Also: വടകയില്‍ കെ പ്രവീണ്‍ കുമാറിന് സാധ്യത
പദവികൾ:-
1)2012 മുതൽ കെ.പി.സി.സി സെക്രട്ടറി.
2)ലീഡർ അനുസ്മരണ സമിതി സംസ്ഥാന സെക്രട്ടറി.
3)കോഴിക്കോട് മെഡിക്കൽ കോളജ് വികസന സമിതിയിൽ 3 തവണ അംഗമായി പ്രവർത്തിച്ചു.
4)2007-2009 കരിപ്പൂർ വിമാനത്താവളം ഉപദേശകസമിതി അംഗം.
5)2006- എൻ.വൈ.സി അഖിലേന്ത്യാ ജനറൽ സെക്രട്ടറി.(ഈ സമയത്ത് കൊന്നൊട്ട് സാഗ്മയായിരുന്നു അഖിലേന്ത്യാ പ്രസിഡൻ്റ്).
6)2005- ഡി.ഐ.സി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ്.
7)2002- യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി.
8)2001-2004 ഡി.ടി.പി.സി അംഗം.
9)1993 മുതൽ 2002 വരെ കെ.എസ്.യു കോഴിക്കോട് ജില്ലാ സെക്രട്ടറി.
10)1992- കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ സ്റ്റുഡന്റ്സ് കൗൺസിൽ സെക്രട്ടറി.
11)1991- കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ കൗൺസിലർ.
പ്രവീണിന് മുന്‍തൂക്കം നല്‍കിയുള്ള സ്ഥാനാര്‍ത്ഥി പട്ടിക ഹൈക്കമാന്റിന് സമര്‍പ്പിച്ചു. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ തന്നെയാണ് മത്സരിക്കുക. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും മത്സരിക്കും. അടൂര്‍ പ്രകാശ് ഇന്ന് മുതല്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. വയനാട് ടി സിദ്ധിക്ക് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here