കെ മുരളീധരന്‍ മത്സരിക്കുന്നതില്‍ അഭിമാനം; ജയവും തോല്‍വിയും പ്രശ്‌നമല്ലെന്ന് പത്മജ വേണുഗോപാല്‍

കെ മുരളിധാരന് മത്സരിക്കുന്നതില്‍ കോണ്‍ഗ്രസുകാരി എന്ന നിലയിലും സഹോദരി എന്ന നിലയിലും അഭിമാനമെന്ന് പത്മജ വേണുഗോപാല്‍. ജയവും തോല്‍വിയും പ്രശ്‌നമല്ല. എതിരാളി ആരാണെന്നു നോക്കിയിട്ടല്ല മത്സരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
സ്വന്തം സഹോദരന്‍ മത്സരിക്കുന്നതിനാല്‍ തന്നെ വടകരയിലും പ്രചാരണത്തിനെത്തും. സ്ഥാനാര്‍ത്ഥിത്വത്തില്‍ പുതുമയില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയതില്‍ വിഷമം ഉണ്ടായിരുന്നു. മുരളി വടകരയില്‍ മത്സരിക്കും എന്നറിഞ്ഞതോടെ അത് മാറി. നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് പ്രതീക്ഷയെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.
Read more: വടകരയിൽ കെ മുരളീധരൻ സ്ഥാനാർത്ഥിയാകും
വടകരയില്‍ കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് വിവരമുണ്ട്. ഇത് സംബന്ധിച്ച് സംസ്ഥാന നേതൃത്വം കെ മുരളീധരനുമായി ചര്‍ച്ച നടത്തി. സ്ഥാനാര്‍ത്ഥിയാകാന്‍ സന്നദ്ധത അറിയിച്ച് മുരളീധരന്‍ രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്താല്‍ വടകരയില്‍ ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലായിരിക്കും പോരാട്ടമെന്ന് മുരളീധരന്‍ പറഞ്ഞു. എതിരാളി ആരെന്ന് നോക്കുന്നില്ലെന്നും തീരുമാനം ഹൈക്കമാന്‍ഡിന്റേതാണെന്നും മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.
ഇതിനിടെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തി. വടകരയില്‍ മുരളീധരന്‍ അനുയോജ്യനായ നേതാവാണെന്ന് മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ജയം അനായാസമായിരിക്കുമെന്നും അന്തിമ തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേതാണെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.
വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരാണ് ആദ്യം ഉയര്‍ന്നുകേട്ടത്. എന്നാല്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെ വി എം സുധീരന്‍, ബിന്ദു കൃഷ്ണ ഉള്‍പ്പെടെയുള്ളവരെ സംസ്ഥാന നേതൃത്വം സമീപിച്ചു. എന്നാല്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന നിലപാടായിരുന്നു അവര്‍ കൈക്കൊണ്ടത്. ഇതിന് പിന്നാലെ അഡ്വക്കേറ്റ് പ്രവീണ്‍ കുമാറിന്റെ പേരും വടകരയിലേക്ക് പരിഗണിച്ചു. പ്രവീണ്‍കുമാര്‍ സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു ഇന്ന് രാവിലെ വരെ ഉയര്‍ന്ന അഭ്യൂഹം. എന്നാല്‍ ഒടുവില്‍ കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന വിവരമാണ് എത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here