ത്രിപുരയില്‍ ബിജെപി ഉപാധ്യക്ഷന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

Subal Bhowmik 2

ത്രിപുരയില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്‌ സുബല്‍ ഭൗമിക് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് അപ്രതീക്ഷിതമായി രാജി പ്രഖ്യാപനമുണ്ടായത്. പാര്‍ട്ടിയില്‍ തുടരാന്‍ കഴിയാത്ത സാഹചര്യത്തില്‍ രാജി അനിവാര്യമായിരിക്കുകയാണെന്നാണ് സുബല്‍ ഭൗമിക് രാജിക്കത്തില്‍ പറഞ്ഞിരിക്കുന്നത്.2104 ലാണ് കോണ്‍ഗ്രസ് വിട്ട് ഇദ്ദേഹം ബിജെപിയിലെത്തിയത്.

അതേ സമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ ത്രിപുരയില്‍ നിന്നും ഭൗമിക് ജനവിധി തേടിയേക്കുമെന്നാണ് സൂചന. ഇത്തവണ ത്രിപുരയില്‍ അട്ടിമറി വിജയത്തിലൂടെ ബിജെപിയെ അധികാരത്തിലെത്തിച്ചതില്‍ മുഖ്യപങ്ക് വഹിച്ച നേതാവാണ് സുബല്‍ ഭൗമിക്.   നേരത്തെ കോണ്‍ഗ്രസിലായിരുന്ന സുബല്‍ ഭൗമിക് നേതൃത്വവുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കോണ്‍ഗ്രസ് വിട്ടത്. തുടര്‍ന്ന് പ്രാദേശിക പാര്‍ട്ടി രൂപീകരിച്ച ഇദ്ദേഹം പിന്നീട് ബിജെപി യില്‍ ചേരുകയായിരുന്നു.

Read Also; വരവും പോക്കും തുടരുന്നു; അസമില്‍ ബിജെപി എം പി പാര്‍ട്ടി വിട്ടു

ബിജെപിയില്‍ താന്‍ സ്ഥാനാര്‍ത്ഥിയായാല്‍ പരാജയപ്പെടുത്താനാണ് സാധ്യതകളെന്നും അതിനാല്‍ തന്നെ ബിജെപിയില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്നും രാജിവെച്ച ശേഷം സുബല്‍ ഭൗമിക് മാധ്യമങ്ങളോട് വ്യക്തമാക്കി.  തെരഞ്ഞെടുപ്പ് പ്രചരണത്തിനായി  കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടുത്ത ദിവസം ത്രിപുരയിലെത്തുന്നുണ്ട്. രാഹുല്‍ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലിയില്‍ ത്രിപുരയിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top