ഇത്തവണ ഹോളി ആഘോഷങ്ങള്‍ ഒഴിവാക്കി സിആര്‍പിഎഫ്

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ഔദ്യോഗിക ഹോളി ആഘോഷങ്ങള്‍ വേണ്ടെന്ന തീരുമാനവുമായി സിആര്‍പിഎഫ്. പുല്‍വാമയില്‍ 40 സിആര്‍പിഎഫ് സൈനികര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനമെടുത്തതെന്ന് സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ മാധ്യമങ്ങളെ അറിയിച്ചു. രാജ്യത്തെ മാവോവാദി ഭീകരതയില്‍ 40 ശതമാനം കുറവുവരുത്താനായതായും രാജ്യത്തിന്റെ ഏതാനും ചിലഭാഗങ്ങളില്‍ മാത്രമാണ് ഇപ്പോഴും ഭീഷണിയുള്ളതെന്നും സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top