മാവേലിക്കര ജയിലില്‍ പ്രതി തൂങ്ങിമരിച്ച നിലയില്‍

സാമ്പത്തിക തട്ടിപ്പ് കേസില്‍ മാവേലിക്കര ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി സെല്ലിനുള്ളില്‍ മരിച്ച നിലയില്‍. കോട്ടയം കുമരകം സ്വദേശി എം ജെ ജേക്കബ് ആണ് മരിച്ചത്. രാവിലെ അഞ്ചരയോടെ ജയിലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

തിരുവല്ല പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്നലെ രാത്രി ഒന്‍പത് മണിക്കാണ് ഇയാളെ ജയിലിലെത്തിച്ചത്. ചികില്‍സയ്ക്കായി വായ്പ നല്‍കുന്ന ധനകാര്യ സ്ഥാപനത്തില്‍നിന്ന് എഴുപത് ലക്ഷത്തോളം രൂപ തട്ടിയെടുത്തു എന്നതാണ് ഇയാള്‍ക്കെതിരായ കേസ്.

തിരുവല്ലയ്ക്ക് സമീപം ഇരവിപേരൂരില്‍ സ്വകാര്യ പ്രമേഹരോഗ ചികില്‍സാ സ്ഥാപനം നടത്തിയിരുന്ന എം ജെ ജേക്കബ് നാല്‍പതോളംപേരുടെ രേഖകള്‍ നല്‍കി വായ്പയ്ക്ക് അപേക്ഷിക്കുകയും വായ്പാ തുക രോഗികള്‍ക്ക് കൈമാറാതെ തട്ടിയെടുക്കുകയുമാണ് ചെയ്തുവെന്നുമാണ് ആരോപണം. ആര്‍ഡിഒയുടെയും മജിസ്‌ട്രേറ്റിന്റെയും സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്താനുള്ള നടപടികള്‍ മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ പുരോഗമിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top