‘പി രാജീവ് പോകുന്നതോടെ ഞങ്ങൾക്ക് കാര്യങ്ങൾ എളുപ്പമാവുകയാണ്’; രാജീവിനെ പ്രകീർത്തിച്ച് അരുൺ ജെയ്റ്റ്‌ലി; പ്രസംഗം വൈറലാകുന്നു

ഇന്ത്യ തെരഞ്ഞെടുപ്പ് ചൂടിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് അരുൺ ജെയ്റ്റ്‌ലി സിപിഎം സ്ഥാനാർത്ഥി പി രാജീവിനെ കുറിച്ച് പറയുന്ന വാക്കുകൾ. 2015 ൽ സഭയിലെ കാലാവധി പൂർത്തിയാക്കിയ വേളയിലാണ് അരുൺ ജെയ്റ്റ്‌ലി രാജീവിനെ കുറിച്ച് സഭയിൽ സംസാരിക്കുന്നത്.

Read Also : ലോക്‌സഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്ത്

‘സഭയിലെ ഏറ്റവും കഠിനാധ്വാനികളായ രണ്ട് അംഗങ്ങൾ കാലാവധി പൂർത്തിയാക്കിയിരിക്കുകയാണ് (അച്യുതനും, പി രാജീവും ). ഇരുവരും അവരുടെ പാർട്ടികളിലെ മികച്ച പ്രവർത്തകരാണ്. ഇരുവരുടേയും സഭയിലെ ഹാജർ നൂറ് ശതമാനത്തിനടുത്തുണ്ട്. തങ്ങളുടെ പക്ഷം സഭയിൽ ഉന്നയിക്കുന്നതിനായി പുതിയ പുതിയ വഴികൾ തേടുക പതിവായിരുന്നു. പി രാജീവും അച്യുതനും മറ്റ് അംഗങ്ങളുമായി നല്ല സൗഹൃദമുണ്ടായിരുന്നു. ഇതിൽ എടുത്തു പറയേണ്ടത് പി രാജീവിനെ കുറിച്ചാണ്. അദ്ദേഹത്തിന്റെ വിരമിക്കൽ ഞങ്ങളുടെ പണി കൂടുതൽ എളുപ്പമാക്കും. ഭരണപക്ഷത്തെ മുള്ളേൽ നിർത്തുക എന്നത് സ്ഥിരമായിരുന്നു. എല്ലാ ദിവസവും ഓരോ വിഷയങ്ങൾ സഭയിൽ ഉന്നയിക്കുമായിരുന്നു. അനുവദിച്ച സമയം തീരുന്നതിന് അവസാന നിമിഷം വരെ രാജീവ് പിടിച്ചു നിൽക്കുമായിരുന്നു. ഇത് രാജീവിന്റെ ഏറ്റവും വലിയ കഴിവാണ്. സഭയിലെ നിയമങ്ങൾ ശരിക്ക് പഠിച്ച് വരുമായിരുന്നു രാജീവ്. ഓരോ അംഗങ്ങളെയും ചോദ്യം ചെയ്യാം എന്ന സഭാനിയമം ഞങ്ങളെല്ലാവരും ആദ്യം പഠിക്കുന്നത് രാജീവിൽ നിന്നാണ്. സീതാരാം യെച്ചൂരിക്കാണ് ഇക്കാര്യത്തിൽ അധികാരമെങ്കിലും ചോദിക്കുകയാണ്..ഞങ്ങൾക്ക് പി രാജീവിന തിരിച്ചു നൽകുന്ന കാര്യം യെച്ചൂരി ചിന്തിക്കുമെന്ന് കരുതുന്നു.’

നിലവിൽ എറണാകുളത്തെ സിപിഎം സ്ഥാനാർത്ഥിയാണ് പി രാജീവ്. സംസ്ഥാന സെക്രട്ടറിയേറ്റംഗവും മുൻ എറണാകുളം ജില്ലാ സെക്രട്ടറിയുമാണ് അദ്ദേഹം. ദേശാഭിമാനി ചീഫ് എഡിറ്റർ കൂടിയാണ് തൃശ്ശൂർ ജില്ലയിലെ മേലഡൂർ സ്വദേശിയായ പി രാജീവ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top