ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി -ആര്‍എസ്എസ് തീരുമാനം

women will not be allowed to go to sabarimala on makaravilakku season
ശബരിമല വിഷയം ഉയര്‍ ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടാന് ബിജെപി -ആര്‍എസ്എസ് സംയുക്ത യോഗ തീരുമാനം. ശബരിമല കര്‍മ്മ സമിതി മുന്നോട്ട് വച്ച നിര്‍ദ്ദേശം യോഗം അംഗീകരിക്കുകയായിരുന്നു. അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയം നീണ്ട് പോയതില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ ആര്‍എസ്എസ് അതൃപ്തി നേരിട്ടറിയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചേര്‍ന്ന സംഘപരിവാര്‍ സംഘടനകളുടെ യോഗത്തിലാണ് ശബരിമല തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമായി നിശ്ചയിക്കപ്പെട്ടത്. ശബരിമല കര്‍മ്മ സമിതി മുന്നോട്ട് വച്ച നിര്‍ദ്ദേശം ആര്‍എസ്എസ് പിന്തുണച്ചതോടെ യോഗം അംഗീകരിക്കുകയായിരുന്നു. ഗ്രാമതലങ്ങള്‍ മുതല്‍ പ്രശ്നം ഉയര്‍ത്തിക്കൊണ്ട് വരാനും സ്ഥാനാര്‍ത്ഥികള്‍ വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ടായി.
അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയം നീണ്ട് പോയതില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ
ആര്‍എസ്എസ് അതൃപ്തി നേരിട്ടറിയിച്ചു.

വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നും പ്രചാരണ രംഗത്ത് ബിജെപി പൂര്‍ണമായും ഇല്ലാത്ത അവസ്ഥയാണ് നിലവിലെന്നും വിമര്‍ശനം ഉയര്‍ന്നു. ശബരിമല ഉള്‍പ്പെടെ അനുകൂല ഘടകങ്ങള്‍ ധാരാളമുണ്ടായിട്ടും നേതൃത്വത്തിന്റെ വീഴ്ച മൂലം തെരഞ്ഞെടുപ്പില്‍ അവ ഗുണം ചെയ്യുമോയെന്ന് സംശയമുണ്ടെന്നും ആര്‍എസ്എസ് അഭിപ്രായപ്പെട്ടു. ഇതിനിടെ തെരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടാന്‍ സംഘപരിവാര്‍ സംഘടനകള്‍ തീരുമാനമെടുത്തു. പ്രചാരണത്തിന് ആര്‍എസ്എസ് നേരിട്ട് നേതൃത്വം വഹിക്കാനും യോഗത്തില്‍ ധാരണയായി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top