യുവതിയെ തീ കൊളുത്തി കൊലപെടുത്തിയ സംഭവം; ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി

യുവാവ് നടുറോട്ടിൽ തീ കൊളുത്തി കൊലപെടുത്തിയ പെൺകുട്ടിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി ഇന്നലെയാണ് മരിച്ചത്. പ്രതി അജിൻ റെജി മാത്യുവിനെതിരെ കൊലക്കുറ്റം ചുമത്തും.
ഗുരുതരമായി പൊള്ളലേറ്റ് എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. ഒന്നര മണിക്കൂറിലേറെ നീണ്ട് നിന്ന ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം രാവിലെ 10.45ഓടു കൂടി പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി.
Read Also : പ്രണയാഭ്യര്‍ത്ഥന നിഷേധിച്ചതിന് യുവാവ് തീ കൊളുത്തിയ പെണ്‍കുട്ടി മരിച്ചു
പെൺകുട്ടി പടിച്ചിരുന്ന സ്വകാര്യ സ്ഥാപനത്തിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് തിരുവല്ലയിലെ പൊതു ശ്മശാനത്തിൽ സംസ്ക്കരിക്കും. കഴിഞ്ഞ ചൊവാഴ്ചയാണ് പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് തിരുവല്ലയിൽ യുവാവ് പെൺകുട്ടിയെ തടഞ്ഞു നിർത്തി വയറ്റിൽ കുത്തുകയും പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയും ചെയ്തത്. കേസിലെ പ്രതിയായ അജിൻ റെജി മാത്യു മാവേലിക്കര സബ് ജയിലിൽ റിമാൻഡിലാണ്. പ്രതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here