ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും

bjp

പത്തനംതിട്ട സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ അനിശ്ചിതത്വത്തിലായ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. കെ സുരേന്ദ്രനാണ് പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി.  ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള മത്സര രംഗത്തുണ്ടാകില്ല.  അൽഫോൻസ് കണ്ണന്താനം എറണാകുളത്ത് സ്ഥാനാർത്ഥിയാകും. ശോഭസുരേന്ദ്രൻ ആയിരിക്കും ആറ്റിങ്ങലിൽ ജനവിധി തേടുക.

ബിജെപി പതിനാലു സീറ്റുകളിലാണ് മത്സരിക്കുന്നത്. അഞ്ചു സീറ്റുകളില്‍ ബിഡിജെഎസ് ആയിരിക്കും മത്സരിക്കുക. വയനാട് ആലത്തൂര്‍, തൃശൂര്‍, ഇടുക്കി, മാവേലിക്കര എന്നീ മണ്ഡലങ്ങളിലാണ് ബിഡിജെഎസ് മത്സരിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top