സിപിഐഎമ്മിന് അങ്കലാപ്പ്; പരാജയ ഭീതിയില്‍ നിന്നും ഉടലെടുത്തതാണ് ‘കോലീബി’ സഖ്യ ആരോപണമെന്ന് ഉമ്മന്‍ചാണ്ടി

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഐഎമ്മിന് അങ്കലാപ്പെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. പരാജയ ഭീതിയില്‍ നിന്നുമാണ് കോലീബി സഖ്യ ആരോപണം കോടിയേരി ബാലകൃഷ്ണന്‍ ഉന്നയിച്ചത്. ഇന്ത്യയില്‍ പോരാട്ടം മോദിയും രാഹുലും തമ്മിലാണ്. ഇക്കാര്യം ബംഗാളിലെ സിപിഐഎം നേതാക്കള്‍ വരെ സമ്മതിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
അക്രമ രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം സിപിഐഎമ്മിനെ ഭയപ്പെടുത്തുന്നുണ്ട്. ഇതില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് കോടിയേരിയുടെ ശ്രമം. ഒന്നാം യുപിഎ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപിക്കൊപ്പം വോട്ടു ചെയ്തവരാണ് സിപിഐഎമ്മെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. കര്‍ഷകരുടെ വായ്പകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തുന്നതിനുള്ള ഉത്തരവിറക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
ആചാരങ്ങളുടെ പേരിലുണ്ടായ വിഷയങ്ങള്‍ ജനങ്ങളെ സ്വാധീനിക്കും. മതേതരത്വത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. ലീഗ്-എസ്ഡിപിഐ ചര്‍ച്ച നടന്നിട്ടില്ല. എസ്ഡിപിഐയെ ആശ്രയിക്കേണ്ട കാര്യം ലീഗിനില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here