സൗദിയില്‍ ഫാര്‍മസികളിലെ സൗദിവത്കരണം വര്‍ധിപ്പിക്കുന്നു

സൗദിയില്‍ ഫാര്‍മസികളിലെ സൗദിവത്കരണം വര്‍ധിപ്പിക്കുന്നു. ഫാര്‍മസിസ്റ്റുകളില്‍ ഇരുപത് ശതമാനം സ്വദേശികള്‍ ആയിരിക്കണം എന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം. ഫാര്‍മസികളില്‍ സ്വദേശികളായ ഫാര്‍മസിസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ് സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ ഈ തീരുമാനം. വിദേശികളായ അഞ്ചില്‍ കൂടുതല്‍ ഫാര്‍മസിസ്റ്റുകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ ചുരുങ്ങിയത് ഇരുപത് ശതമാനം ഫാര്‍മസിസ്റ്റുകള്‍ സൗദികള്‍ ആയിരിക്കണമെന്നാണ് മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം.

Read Also; സൗദിയില്‍ ലൈസന്‍സ് സ്വന്തമാക്കിയ വനിതകളുടെ എണ്ണം എഴുപതിനായിരമെന്ന് അധികൃതര്‍

ഈ മേഖലയില്‍ ജോലി ചെയ്യാന്‍ അര്‍ഹരായ സ്വദേശികളുടെ എണ്ണം വര്‍ധിക്കുകയും പലര്‍ക്കും ജോലി ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഇതിനു പുറമേ ഫാര്‍മസികളിലെ മറ്റു തസ്തികകള്‍, മെഡിക്കല്‍  റെപ്രസന്റേറ്റീവ്‌,
ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളിലെയും ഫാക്ടറികളിലെയും ജോലികള്‍ തുടങ്ങിയവയിലും പരമാവധി സൗദികള്‍ക്ക് ജോലി കണ്ടെത്തും. മതിയായ യോഗ്യതയുള്ള സ്വദേശികള്‍ക്ക് ഈ തസ്തികകളില്‍ ജോലി നല്‍കാന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top