കാശ്മീരില്‍ ഭീകരര്‍ ബന്ദികളാക്കിയ പ്രദേശവാസികളില്‍ ഒരാളെ രക്ഷപ്പെടുത്തി

ജമ്മു കാശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഹാജിനില്‍ ഭീകരര്‍ ബന്ദികളാക്കിയ രണ്ട് പ്രദേശവാസികളില്‍ ഒരാളെ സൈന്യം രക്ഷപ്പെടുത്തി. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സേന വധിച്ചു. ബന്ദിയാക്കിയ മറ്റൊരാളെ രക്ഷപ്പെടുത്തുവാനുളള ശ്രമം തുടരുകയാണ്. അതേ സമയം കാശ്മീരില്‍ ഇന്ന് രണ്ടിടത്ത് സൈന്യത്തിനെതിരെ ആക്രമണമുണ്ടായി. രാവിലെ സുന്ദര്‍ബാനിയിലെ കേരിയില്‍ പാക് വെടിവെപ്പില്‍ സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു.

ജമ്മുകശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറില്‍ സുരക്ഷ സേനക്ക് നേരെ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ എസ്എച്ച്ഒ അടക്കം പരിക്കേറ്റ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു.രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഭീകരര്‍ക്കായി സേനയുടെ തിരച്ചില്‍ പ്രദേശത്ത് തുടരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top