റഫീക്കിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചതായി നോര്‍ക്ക

സൗദിഅറേബ്യയില്‍ മരിച്ച കോന്നി കുമ്മണ്ണൂര്‍ സ്വദേശി റഫീക്ക് അബ്ദുള്‍ റസാഖിന്റെ ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി നോര്‍ക്ക റൂട്ട്‌സ് അധികൃതര്‍ അറിയിച്ചു. നേരത്തെ ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹമാണ് റഫീക്കിന്റെ മൃതദേഹത്തിനു പകരം നാട്ടിലെത്തിച്ചത്.

ഇരുമൃതദേഹങ്ങളും അബ്ബയില്‍ നിന്നും ജിദ്ദ വരെ സൗദിഅറേബ്യന്‍ വിമാനത്തിലാണ് എത്തിയത്. ജിദ്ദയില്‍ നിന്ന് ഗള്‍ഫ് എയര്‍ വിമാനത്തില്‍ ഒരു മൃതദേഹം ബഹറൈന്‍ വഴി കൊളംബൊയിലേക്കും മറ്റേ മൃതദേഹം സൗദിഅറേബ്യന്‍ വിമാനത്തില്‍ കൊച്ചിയിലേക്കുമാണ് എത്തിയത്.

കോന്നിയില്‍ എത്തിച്ച മൃതദേഹം സംസ്‌ക്കരിക്കുന്നതിന് പെട്ടി തുറന്നപ്പോഴാണ് റഫീക്കിന്റെ മൃതദേഹത്തിന് പകരം ശ്രീലങ്കന്‍ യുവതിയുടേതാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് മൃതദേഹം കോട്ടയം മെഡിക്കല്‍കോളേജിലേക്ക് മാറ്റി. നോര്‍ക്ക വകുപ്പ് സൗദിയിലെ ഇന്ത്യന്‍ എംബസിക്ക് കത്തു നല്‍കുകയും സൗദി എയര്‍ലൈന്‍സ് അധികൃതരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top