ഫ്‌ളിപ്കാർട്ടിൽ പാർസൽ തരം തിരിക്കാൻ ഇനി റോബോട്ടുകൾ

ഫ്‌ളിപ്കാർട്ടിൽ പാർസൽ തരം തിരിക്കാൻ ഇനി റോബോട്ടുകൾ. ഫ്‌ളിപ്കാർട്ടിന്റെ ബംഗളൂരു കേന്ദ്രത്തിൽ 100 റോബോട്ടുകളാണ് ആദ്യ ഘട്ടത്തിൽ ഉപയോഗിക്കുന്നത്.മനുഷ്യർ ചെയ്യുന്ന ജോലിയുടെ പത്തിരട്ടി ജോലി കുറഞ്ഞ സമയത്തിൽ ചെയ്തു തീർക്കാൻ സാധിക്കുമെന്ന് ഈ റോബോട്ടുകൾ ഇതിനകം തെളിയിച്ചിരിക്കുകയാണ്.

മണിക്കൂറിൽ 5000 പാർസലുകളാണ് എഐപവേർഡ് റോബോട്ടുകൾ സോർട്ട് ചെയ്യുന്നത്. ഒരു വ്യക്തി 450 പാർസലുകൾ കൈകാര്യം ചെയ്തിരുന്ന സ്ഥാനത്താണിത്. ഇന്ത്യയിൽ ആദ്യമായി റോബോട്ട് അധിഷ്ഠിത സോർട്ടേഷൻ ടെക്‌നോളജി ഉപയോഗിക്കുന്നത് ഫ്‌ളിപ്കാർട്ടാണ്. ഓട്ടോമേറ്റഡ് ഗൈഡഡ് വെഹിക്കിൾസ് എന്നാണിവ അറിയപ്പെടുന്നത്.

Read Also : ഫ്‌ളിപ്കാർട്ടിൽ ഐഫോൺ 8 ഓർഡർ ചെയ്തു; പകരം വന്നതുകണ്ട് ഞെട്ടി യുവാവ്

ഒരു തവണ ചാർജ് ചെയ്താൽ എട്ടു മണിക്കൂർ ജോലി ചെയ്യാൻ ഇവക്ക് കഴിയും. സ്വയം ചാർജ് ചെയ്യാൻ കഴിവുള്ളവയാണ് ഈ റോബോട്ടുകൾ. പരസ്പരം ആശയവിനിമയം ചെയ്യാൻ ഇവയ്ക്ക് സാധിക്കും. ജോലി പങ്കുവെയ്ക്കുന്നതിനെ കുറിച്ചും കൂട്ടിമുട്ടൽ ഒഴിവാക്കുന്നതിനും മറ്റുമാണ് ഇവർ ആശയവിനിമയം നടത്തുക.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More