യാസിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിനെ നിരോധിച്ചു

വിഘടനവാദി നേതാവ് യാസിന്‍ മാലിക്ക് നേതൃത്വം നല്‍കുന്ന ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ജമ്മുകാശ്മീരിലെ വിഘടനവാദ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടി. തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് നിരോധനമെന്ന് ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായി രൂപീകരിച്ച മന്ത്രിതല സമിതിയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
Union Home Secretary Rajiv Gauba: Central govt has today declared Jammu Kashmir Liberation Front (Yasin Malik faction) as unlawful association under Unlawful Activities (Prevention) Act, 1967. This is in accordance with policy of zero tolerance against terrorism followed by govt. pic.twitter.com/AmibBNpEQg
— ANI (@ANI) 22 March 2019
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ വിഘടനവാദി സംഘടനകള്‍ക്കും നേതാക്കള്‍ക്കുമെതിരെ കര്‍ശന നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ഒരു മാസത്തിനിടെ കാശ്മീരില്‍ രണ്ടാമത്തെ സംഘടനയ്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ ജമാ അത്തെ ഇസ്ലാമിയെയും കാശ്മീരില്‍ നിരോധിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here