സ്വസ്തിക ചിഹ്നത്തെ ചൂൽ അടിച്ചോടിക്കുന്ന ട്വീറ്റ്; കെജ്‌രിവാളിനെതിരെ പരാതി

aravind kejriwal

ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനത്തിന്  നടപടിയാവശ്യപ്പെട്ട് പരാതി. സ്വസ്തിക ചിഹ്നത്തെ ആം ആദ്മി പാർട്ടിയുടെ ചിഹ്നമായ ചൂൽ അടിച്ചോടിക്കുന്നതായി ചിത്രീകരിച്ചു കൊണ്ടുള്ള കെജ്‌രിവാളിന്റെ ട്വീറ്റിനെതിരെയാണ് പരാതി.

സുപ്രീം കോടതി അഭിഭാഷകൻ അലഖ് അലോക് ശ്രീവാസ്തവ ഡൽഹി പോലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. മതവികാരം വ്രണപ്പെടുത്തുന്നതാണ്‌ ട്വീറ്റെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ശ്രമങ്ങളിലൂടെ വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണ് എഎപി നടത്തുന്നതെന്ന് ആരോപിച്ച് ബിജെപി നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാൽ നാസികളുടെ ചിഹ്നമാണ് ഉപയോഗിച്ചതെന്നാണ് ആം ആദ്മി പാർട്ടിയുടെ വിശദീകരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top