Advertisement

അഖിലേഷ് യാദവ് അസംഗട്ടില്‍ മത്സരിക്കും

March 24, 2019
Google News 1 minute Read

സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് അസംഗട്ടില്‍ നിന്ന് മത്സരിക്കും. പാര്‍ട്ടി സ്ഥാപകനും പിതാവുമായ മുലായം സിങ് യാദവിന്റെ മണ്ഡലമാണ് അസംഗട്ട്. സമാജ്‌വാദി പാര്‍ട്ടി പുറത്ത് വിട്ട പ്രധാന തെരഞ്ഞെടുപ്പ് പ്രചാരകരുടെ പട്ടികയില്‍ നിന്നും മുലായം സിങ് യാദവിനെ ഒഴിവാക്കി.

സമാജ്‌വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിങ് യാദവ് മത്സരിച്ച് വിജയിച്ച അസംഗട്ടില്‍ ഇത്തവണ അഖിലേഷ് യാദവ് മത്സരിക്കും. അസംഗട്ടിനു പകരം മുലായം സിങ് യാദവ് മെയിന്‍പുരിയിലാകും മത്സരിക്കുകയെന്നാണ് സൂചന. സമാജ്‌വാദി പാര്‍ട്ടി ഒദ്യോഗികമായി പുറത്ത് വിട്ട സ്ഥാനാര്‍ത്ഥി ലിസ്റ്റ് പ്രകാരം മുതിര്‍ന്ന എസ് പി നേതാവ് അസംഖാന്‍ രാം പൂരില്‍ നിന്നും ഡിംപിള്‍ യാദവ് കനൗജില്‍ നിന്നും ജയാ ബച്ചന്‍ സംസാദില്‍ നിന്നുമാകും മത്സരിക്കുക.

Read more: ലോക്‌സഭാ തെരഞ്ഞെടുപ്പ്: കനയ്യകുമാര്‍ ബിഹാറില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയാകും

2009 ല്‍ അഖിലേഷ് എം പി യായി ജയിച്ച മണ്ഡലമാണ് കനൗജ്. പാര്‍ട്ടി പുറത്ത് വിട്ട പ്രധാന പ്രചാരകരുടെ പട്ടികയിലും മുലായം സിങ് യാദവിന്റെ യാദവിന്റെ പേര് ഉള്‍പെടുത്തിയിട്ടില്ല. അഖിലേഷ് യാദവ്, ഭാര്യ ഡിംപിള്‍ യാദവ്, രാം ഗോപാല്‍ യാദവ്, അസം ഖാന്‍, ജയാ ഖാന്‍ എന്നിവരാണ് പട്ടികയിലെ പ്രമുഖര്‍. ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും സഖ്യത്തിലാണ് മത്സരിക്കുന്നത്. സഖ്യം ബിജെപി വിരുദ്ധ പ്രചാരണം നടത്തുന്നതിനിടെ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകാന്‍ ആഗ്രപിക്കുന്നുവെന്ന മുലായം സിങ് യാദവിന്റെ പ്രസ്ഥാവന വിവാദമായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here