ഐപിഎൽ; കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 6 വിക്കറ്റ് ജയം

ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 6 വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 3 വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത രണ്ട് പന്ത് ശേഷിക്കെ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. 68 റൺസെടുത്ത നിതീഷ് റാണ കൊൽക്കത്തയ്ക്ക് അടിത്തറയൊരുക്കിയപ്പോൾ അവസാന ഓവറുകളിൽ ആഞ്ഞടിച്ച ശുഭ്മാൻ ഗില്ലും ആന്ദ്രെ റസ്സലുമാണ് ടീമിനെ വിജയലക്ഷ്യം കടത്തിയത്.

19 പന്തിൽ നിന്നും റസ്സൽ 49 റൺസും 10 പന്തിൽ നിന്നും ഗിൽ 18 റൺസുമാണ് അവസാന ഓവറുകളിൽ അടിച്ചുകൂട്ടിയത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഹൈദരാബാദ് ഡേവിഡ് വാർണറുടെ അർധസെഞ്ച്വറിയുടെ(85) മികവിലാണ് 181 റൺസ് നേടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top