Advertisement

ബിന്ദു കൃഷ്ണയ്‌ക്കെതിരെ പോക്‌സോ കേസ്

March 24, 2019
Google News 1 minute Read

ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ്. ഓച്ചിറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നാലെ കുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കള്‍ക്കൊപ്പം ചിത്രമെടുത്ത് ഫെയ്‌സ്ബുക്കില്‍ ഇട്ടതിനാണ് ബിന്ദു കൃഷ്ണയെ ഒന്നാം പ്രതിയാക്കി കേസെടുത്തിരിക്കുന്നത്.

Read more: ഓച്ചിറയില്‍ പെണ്‍കുട്ടിയെ കാണാതായ സംഭവം; പൊലീസ് മഹാരാഷ്ട്രയിലേക്ക്

പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ ഇടവരുന്നവിധം ചിത്രമോ പേരോ ഷെയര്‍ ചെയ്യരുതെന്ന് നിയമമുണ്ട്. ഇതു ലംഘിച്ചതിനാണ് പോക്‌സോ നിയമപ്രകാരം ശനിയാഴ്ച രാത്രി പത്തുമണിയോടെ ഓച്ചിറ പൊലീസ് കേസെടുത്തത്. ബിന്ദു ചിത്രം പങ്കുവെച്ചതിന് പിന്നാലെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. തുടര്‍ന്ന് അവര്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു. കൂടാതെ ബിന്ദുവിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തവര്‍ക്കെതിരേ അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊല്ലം ഓച്ചറയില്‍ നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത്. അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെങ്കിലും പെണ്‍കുട്ടിയെയോ ഒന്നാം പ്രതി മുഹമ്മദ് റോഷനെയോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അന്വേഷണം മഹാരാഷ്ട്രയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കേസില്‍ ഇതുവരെ മൂന്നു പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവര്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here