പ്രകാശ് രാജിന് കോണ്‍ഗ്രസ് പിന്തുണയില്ല; ബംഗളൂരു സെന്‍ട്രലില്‍ റിസ്വാന്‍ അര്‍ഷദ് സ്ഥാനാര്‍ത്ഥി

prakash raj on sabarimala women entry issue

ബംഗളുരു സെന്‍ട്രല്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച പ്രകാശ് രാജിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ബിജെപി വോട്ടുകള്‍ ഭിന്നിക്കുന്നത് തടയാന്‍ തന്നെ പിന്തുണയ്ക്കണമെന്ന് കോണ്‍ഗ്രസിനോട് പ്രകാശ് രാജ് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം തള്ളിയാണ് ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ശനിയാഴ്ച രാത്രി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റിലാണ് ബംഗളൂരു സെന്‍ട്രലില്‍ റിസ്വാന്‍ അര്‍ഷദിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.

Read more: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയോട് ഏറ്റുമുട്ടാന്‍ പ്രകാശ് രാജ്; ബംഗളൂരുവില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും

നിലവില്‍ ഇടതുപാര്‍ട്ടികളുടെ പിന്തുണയോടെയാണ് പ്രാകാശ് രാജ് മല്‍സരിക്കുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിറകെ പ്രചാരണം ആരംഭിച്ച പ്രാകാശ് രാജിന് അംആദ്മി പാര്‍ട്ടിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

നേരത്തെ, ജെഎന്‍യു വിദ്യാര്‍ത്ഥി പ്രതിനിധിയും, സിപിഐ നേതാവുമായ കനയ്യകുമാറിനും പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. സിപിഐയ്ക്ക് നിര്‍ണായക സ്വാധീനമുള്ള ബെഗുസാരായിലാണ് കനയ്യകുമാറിന് കോണ്‍ഗ്രസ് ഉള്‍പ്പെട്ട മഹാ സംഖ്യം പിന്തുണ നല്‍കാതിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top