ബോളിവുഡ് താരം സൽമാൻ ഖാൻ സൗദിയിലെത്തി

ആരാധകരിൽ ആവേശത്തിരയിളക്കി ബോളിവുഡ് താരം സൽമാൻ ഖാൻ സൗദിയിലെത്തി . സൗദി ചലച്ചിത്ര മേളയിൽ ഇതാദ്യമായാണ് മുഖ്യാതിഥിയായി ഇന്ത്യൻ സൂപ്പർ സ്റ്റാർ പങ്കെടുക്കാനെത്തുന്നത് .

സൗദി ചലച്ചിത്ര മേളയുടെ നാലാം ദിനത്തിലാണ് ബോളിവുഡ് താരം സൽമാൻ ഖാൻ മുഖ്യാതിഥിയായി എത്തിയത്. ദമ്മാം ദഹ്‌റാനിലെ കിംഗ് അബ്ദുൽ അസീസ് വേൾഡ് കൾച്ചറൽ സെൻറ്ററിലെ തീയേറ്ററിലേക്ക് ബോളിവുഡ് താരം സൽമാൻ ഖാൻ എത്തിയതോടെ ആവേശം അലതല്ലി. ഇന്ത്യൻ സൂപ്പർ സ്റ്റാറിനെ നേരിൽ കണ്ട ആവേശത്തിലായിരുന്നു എല്ലവരും. ഇന്ത്യയ്ക്ക് പുറത്ത് സൽമാൻ ഖാനെന്ന സൂപ്പർ സ്റ്റാറിന് ഏറ്റവും കൂടുതൽ ആരാധകരുള്ള രാജ്യമാണ് സൗദി എന്നത് ഒരിക്കൽ കൂടി തെളിയിക്കുന്നതായിരുന്നു ഇത്‌റയിലേക്ക് ഒഴികിയെത്തിയ ജന സാഗരം.

Read Also : ഒപ്പോ മൊബൈൽ ലോഞ്ചിൽ മാസ്സ് എൻട്രി നടത്തി ദുൽഖർ സൽമാൻ; വീഡിയോ

ഇത് ആദ്യമായാണ് ഇന്ത്യൻ സൂപ്പർ സ്റ്റാർ സൗദി അറേബ്യയുടെ ഔദ്യോഗിക പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയത് . സൗദി അറേബ്യയുടെ മണ്ണിൽ എത്താനും തന്നെ ഏറെ സ്‌നേഹിക്കുന്ന എല്ലാവരെയും നേരിൽ കാണാൻ കഴിഞ്ഞതിലുള്ള സന്തോഷവും അറിയിക്കാനും സൂപ്പർ സ്റ്റാർ മറന്നില്ല. ഒരു മണിക്കൂറോളം സൽമാൻ ഖാൻ സദസ്സുമായി സംവദിച്ചു . സദസ്സിലുള്ളവർക്ക് ചോദ്യങ്ങൾ ചോദിക്കാനും അവസരമുണ്ടായി.

Top