ഒപ്പോ മൊബൈൽ ലോഞ്ചിൽ മാസ്സ് എൻട്രി നടത്തി ദുൽഖർ സൽമാൻ; വീഡിയോ

നടൻമാർ പൊതുവേദികളിലെത്തുമ്പോൾ അവരുടെ എൻട്രി പലപ്പോഴും ശ്രദ്ധേയമാകാറുണ്ട്. പ്രത്യേകിച്ചൊന്നുമില്ലെങ്കിലും പലപ്പോഴും അടിപൊളി ബിജിഎമ്മുകളൊക്കെ അവരുടെ എൻട്രി അടിപൊളിയാക്കും. എന്നാൽ ഇതൊന്നുമില്ലാതെ തന്നെ ദുൽഖർ മാസ് എൻട്രി നടത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

അങ്കമാലിയിലെ അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിലാണ് സൂപ്പർ ബൈക്കിൽ കട്ട മാസ് എൻട്രിയുമായി മലയാളികളുടെ സ്‌റ്റൈലിഷ് താരം എത്തിയത്. ഒപ്പോ മൊബൈലിന്റെ ലോഞ്ച് ഫങ്ഷനിടയിലാണ് ദുൽഖറിന്റെ എൻട്രി.

Read Also : ക്യാമ്പസിൽ പിള്ളേര് തമ്മിൽ കൂട്ടയടി; കാര്യമാക്കാതെ കിഡിലൻ എൻട്രിയുമായി ഷറഫുദ്ദീൻ; വീഡിയോ

മുമ്പ് കോളേജിൽ അടിപിടി നടക്കുന്നതിനിടെ ഷറഫുദ്ദീൻ നടത്തിയ മാസ്സ് എൻട്രി വൈറലായിരുന്നു. ഷറഫുദ്ദീൻറെ മരണമാസ് എൻട്രി ആരോ പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ എത്തിച്ചതോടെ വൻ സ്വീകാര്യതയും ലഭിച്ചു. അതിഥി വന്നത് പോലും ശ്രദ്ധിക്കാതെ ഒരുഭാഗത്ത് അടി പുരോഗമിക്കുമ്പോൾ ഷറഫുദ്ദീന്റെ വരവിന് മറ്റ് കുട്ടികൾ നിറഞ്ഞ കയ്യടിയുടെ കരഘോഷവുമാണ് കൊടുക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top