Advertisement

പരിശോധന ഫലം കണ്ടില്ല; വെസ്റ്റ്‌നൈല്‍ വൈറസിന്റെ ഉറവിടം കണ്ടെത്താനായില്ല

March 25, 2019
Google News 0 minutes Read
WEST NILE

വെസ്റ്റ്‌നൈല്‍ വൈറസിന്റെ ഉറവിടം കണ്ടെത്താനായി പക്ഷികളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളില്‍ നടത്തിയ പരിശോധനയില്‍ വൈറസ് കണ്ടെത്താനായില്ല.വെസ്റ്റ് നൈല്‍ വൈറസ് ബാധിച്ച് ആറു വയസുകാരന്‍ മരിച്ച സാഹചര്യത്തിലായിരുന്നു പരിശോധന.

മലപ്പുറത്തു നിന്നും വിദഗ്ധ സംഘം ശേഖരിച്ച സാമ്പിളുകള്‍ ആലപ്പുഴ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലാണ് പരിശോധനക്കായി അയച്ചത്. വെസ്റ്റ്‌നൈല്‍ പനി ബാധിച്ച് മലപ്പുറം ജില്ലയിലെ വേങ്ങര എ ആര്‍ നഗര്‍ സ്വദേശിയായ ഏഴു വയസുകാരന്‍ മരിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാല്‍ വെസ്റ്റ്‌നൈല്‍ വൈറസിന്റെ ഉറവിടം കണ്ടെത്താനായി കാക്കകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളില്‍ നടത്തിയ പരിശോധനയില്‍ വൈറസ് കണ്ടെത്താനായില്ല.

മുഹമ്മദ് ഷാന് രോഗം സ്ഥിരീകരിച്ച സമയത്തുതന്നെ സമീപ പ്രദേശമായ തെന്നലയില്‍ ഏതാനും കാക്കകളും ചത്ത് വീണിരുന്നു. ഇവയില്‍ നടത്തിയ പരിശോധനയില്‍ വൈറസിന്റെ സാന്നിധ്യമില്ലന്ന് കണ്ടെത്തുകയായിരുന്നു. മരിച്ച മുഹമ്മദ് ഷാന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന ആടുകളുടേയും കോഴികളുടേയും രക്ത സാമ്പിളും പരിശോധനയ്ക്ക് അയച്ചിരുന്നു. കോട്ടയം ആസ്ഥാനായുള്ള വെക്റ്റര്‍ കണ്‍ട്രോള്‍ റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞരും മലപ്പുറത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.

പക്ഷികളില്‍ നിന്ന് കൊതുകുകള്‍ വഴിയാണ് വെസ്റ്റ്‌നൈല്‍ വൈറസ് മനുഷ്യരിലേക്ക് പടരുന്നത്. ഈ സാഹചര്യത്തിലാണ് കാക്കകളേയും കൊതുകുകളേയും പരിശോധനയ്ക്ക് വിധേയമാക്കിയത്. വെസ്റ്റ്‌നൈല്‍ വൈറസ് മറ്റാരിലേക്കും
പടര്‍ന്നിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here