മൂന്ന് ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും

മൂന്ന് ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും . ആലത്തൂര്‍, ഇടുക്കി, മാവേലിക്കര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുക. തൃശ്ശൂരും വയനാടും പിന്നീട് പ്രഖ്യാപിക്കും. സീറ്റുകളില്‍ യാതൊരു തര്‍ക്കവും ഇല്ലെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കുന്നത്. ബിഡിജെഎസിന് പ്രാതിനിധ്യം നല്‍കിയെന്നും തുഷാര്‍ പറയുന്നു. രണ്ട് ദിവസത്തിനകം തൃശ്ശൂര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെങ്കിലും വയനാടിന്റെ കാര്യത്തില്‍ വ്യക്തതയില്ല. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുകയാണെങ്കില്‍ വയനാട്ടില്‍ തനിക്ക് തന്നെ മത്സരിക്കണം എന്നാണ് തുഷാറിന്റെ ആവശ്യം. എന്നാല്‍ രാഹുല്‍ എത്തിയാല്‍ അവിടെ ബിജെപി സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കണം എന്നാണ് ബിജെപി നേതൃത്വത്തിന്റെ ആഗ്രഹം. ബിജെപിയുടെ സ്ഥാനാര്‍ത്ഥി വയനാട്ടില്‍ ഇല്ലെങ്കില്‍ അത് തെറ്റായ സന്ദേശം ഉണ്ടാക്കുമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. വയനാട് നല്‍കേണ്ടി വന്നാല്‍ നല്ല മണ്ഡലം ലഭിക്കുക എന്ന ആവശ്യത്തിനായാണ് തുഷാര്‍ കടുംപിടുത്തം നടത്തുന്നതെന്നാണ് സൂചന.
തൃശ്ശൂരില്‍ തുഷാറിനെ മത്സരിപ്പിക്കാനായിരുന്നു ആദ്യം ധാരണയായത്. എന്നാല്‍ രാഹുല്‍ വയനാട്ടില്‍ മത്സരിച്ചാല്‍ ലഭിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെന്ന ദേശീയ ശ്രദ്ധ മുതലെടുക്കാനാണ് തുഷാറിന്റെ ശ്രമം. ജയിക്കാന്‍ സാധിച്ചില്ലെങ്കിലും ഈ ശ്രദ്ധ പിടിച്ച് പറ്റുക തന്നെയാണ് തുഷാറിന്റെ ലക്ഷ്യം. തുഷാര്‍ വയനാട്ടില്‍ മത്സരിച്ചാല്‍ സുഭാഷ് വാസുവാകും തൃശ്ശൂരില്‍ മത്സരിക്കുക എന്നം സൂചനയുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here