Advertisement

തമിഴ്‌നാട്ടിൽ ടിടിവി ദിനകരന്റെ പാർട്ടിക്ക് കുക്കർ ചിഹ്നം അനുവദിച്ചില്ല

March 26, 2019
Google News 0 minutes Read

തമിഴ്‌നാട്ടിൽ ടിടിവി ദിനകരന്റെ പാർട്ടിക്ക് കുക്കർ ചിഹ്നം അനുവദിച്ചില്ല. കുക്കർ ചിഹ്നം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദിനകരൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കോടതി ഇന്ന് ഹർജി പരിഗണിച്ചപ്പോൾ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം ചോദിച്ചിരുന്നു. കുക്കർ ചിഹ്നം നൽകാനാവില്ലെന്നായിരുന്നു ഇലക്ഷൻ കമ്മീഷന്റെ മറുപടി.

ഡിസംബർ 2017 ൽ ആർകെ നഗറിൽ മണ്ഡലത്തിൽ നിന്നും കുക്കർ ചിഹ്നത്തിൽ മത്സരിച്ച ദിനകരൻ 40,000 വോട്ടുകൾക്കാണ് വിജയിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here