ദുബായിലെ സ്വകാര്യ വിദ്യാലയങ്ങളിലെ ഫീസ് വർധനയ്ക്ക് നിയന്ത്രണം

ദുബായിലെ സ്വകാര്യ വിദ്യാലയങ്ങളിലെ ഫീസ് വർധനയ്ക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നു. ദുബായ് സ്‌കൂൾ ഇൻസ്‌പെക്ഷൻ ബ്യൂറോയുടെ വാർഷിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് സ്‌കൂളുകളുടെ നിലവാരം ഉറപ്പാക്കുക. സ്‌കൂളുകളുടെ നടത്തിപ്പ് ചെലവിലുണ്ടായ വർധനയ്ക്ക് ആനുപാതികമായിട്ടാകണം ഫീസ് വർധന.

Read Also; ദുബായ് ഹെൽത്ത് അതോറിറ്റിയും, ഹെൽത്ത് മാഗസിനും സംയുക്തമായി സംഘടിപ്പിച്ച മൂന്നാമത് ഹെൽത്ത് കെയർ അവാർഡുകൾ വിതരണം ചെയ്തു

ദുബായ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റർ സൂചികയെ അടിസ്ഥാനമാക്കിയാണ് ഇതു നിർണയിക്കുക. അടുത്ത അധ്യയന വർഷം ഇതു നിലവിൽ വരും. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും താൽപര്യം കണക്കിലെടുത്താണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നതെന്നും സ്‌ക്കൂളുകൾക്ക് നിലവാരം ഉയർത്താനും ഇതിലൂടെ അവസരമുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top