സംസ്ഥാനം വെന്തുരുകുന്നു; കർശന നിർദ്ദേശങ്ങളുമായി ദുരന്തനിവാരണ അതോറിറ്റി

കൊടുംചൂടിൽ സംസ്ഥാനം വെന്തുരുകുമ്പോൾ കർശന സുരക്ഷാ മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി.
സംസ്ഥാനത്തെ 12 ജില്ലകളിലും രാവിലെ 11 മണിക്ക് ശേഷം പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം. ഏറ്റവും കൂടുതൽ ചൂടനുഭവപ്പെടുന്ന പാലക്കാട് ജില്ലയിൽ ഇന്നലത്തെ ചൂട് 41 ഡിഗ്രിയാണ്.
പുറത്തിറങ്ങുന്നവരോട് 11 മണിക്ക് മുൻപ് വെയിലത്ത് നിന്ന് കയറണമെന്നാണ് അധികൃതരുടെ നിർദ്ദേശം.പാലക്കാടടക്കം സംസ്ഥാനത്തെ 12 ജില്ലകളിൽ വെയിലേറ്റാൽ സൂര്യാഘാതമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.ഇത് ശരിവെയ്ക്കുന്ന തരത്തിൽ 6 പേരാണ് സൂര്യതാപമേറ്റ് ഇന്നലെ മാത്രം ജില്ലയിൽ ചികിത്സ തേടിയത്.
Read Also : കാസര്‍ഗോഡ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നു വയസുകാരിക്ക് സൂര്യാഘാതമേറ്റു
പരമാവധി വെള്ളം കുടിച്ച് നിർജലീകരണം ഒഴിവാക്കിയില്ലെങ്കിൽ ശരീരം തളർന്നു പോകാനും സാധ്യതയേറെ. പാലക്കാട് ഇന്നലത്തെ ചൂട് 41 ഡിഗ്രിയായിരുന്നു. ജില്ലകളിൽ ഇന്നും 2 മുതൽ മൂന്ന് ഡിഗ്രി വരെ ചൂട് ഉയർന്നേക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതർ പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here