കമ്മ്യൂണിസ്റ്റ് അക്രമരാഷ്ട്രീയം കേരളത്തിൽ ചർച്ചാവിഷയമാകും; നിർമ്മല സീതാരാമൻ

കേരളത്തെ സിപിഎം സംഘർഷങ്ങളുടെ നാടാക്കി മാറ്റിയെന്ന് പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ. തെരഞ്ഞെടുപ്പിൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് അക്രമരാഷ്ട്രീയം ചർച്ചാ വിഷയമാകുമെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി. തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിരോധമന്ത്രി.പത്ത് വർഷം ഭരിച്ചിട്ടും യുപിഎ സർക്കാർ രാജ്യസുരക്ഷയ്ക്കായി ഒന്നും ചെയ്തില്ല.

Read Also; വരുൺ ഗാന്ധിക്ക് പിലിഭിത്ത് സീറ്റ് നൽകി ബിജെപി; അസം ഖാനെതിരെ ജയപ്രദ മത്സരിക്കും

മുംബൈ സ്‌ഫോടനം ഉൾപ്പെടെ നിരവധി ഭീകരാക്രമണങ്ങൾ ഉണ്ടായിട്ടും ചെറുവിരലനക്കാൻ അന്നത്തെ സർക്കാരിന് കഴിഞ്ഞില്ല. രാജ്യം കാക്കുന്ന സൈന്യത്തിന് ആത്മവിശ്വാസം നൽകാൻ പോലും മലയാളിയായ പ്രതിരോധമന്ത്രിക്ക് കഴിഞ്ഞില്ലെന്നും നിർമ്മല കുറ്റപ്പെടുത്തി. കേവലം റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന പ്രധാനമന്ത്രിയല്ല നരേന്ദ്രമോദി. മറിച്ച് നാടിന്റെയും നാട്ടുകാരുടെയും ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കുന്ന പ്രധാനമന്ത്രിയാണ്. വൻ ഭൂരിപക്ഷത്തോടെ മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നും മികച്ച പ്രവർത്തനം കാഴ്ച വെച്ച സർക്കാരിനെ ജനങ്ങൾ വീണ്ടും അധികാരത്തിൽ എത്തിക്കുമെന്ന കാര്യം തീർച്ചയാണെന്നും നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top