കോട്ടയത്ത് കമിതാക്കളെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം മൂലവട്ടത്ത് കമിതാക്കളെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കത്തോട് സ്വദേശി ശ്രീകാന്ത്, അകലക്കുന്നം സ്വദേശിനി സ്വപ്‌ന എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന സ്വപ്‌നയുടെ കുട്ടി അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ സ്വപ്‌ന വിവാഹിതനായ ശ്രീകാന്തുമായി അടുപ്പത്തിലായിരുന്നു.

ഒരുമിച്ച് താമസിക്കാനെന്ന് പറഞ്ഞ് ശ്രീകാന്ത് സ്വപ്നയെ കോട്ടയത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്നാണ് വിവരം. കുട്ടിയുമായാണ് സ്വപ്‌ന എത്തിയത്. മൂലേടത്ത് ഷാപ്പിൽ നിന്നും മൂവരും ഭക്ഷണം കഴിച്ച ശേഷം സംഭവ സ്ഥലത്തെത്തി. ട്രെയിൻ കാണാനെന്ന് പറഞ്ഞ് ട്രാക്കിന് സമീപം നിന്ന ശേഷം ട്രെയിനെത്തിയപ്പോൾ ശ്രീകാന്ത് സ്വപ്നയെ ബലമായി ട്രാക്കിൽ പിടിച്ചിരുത്തുകയായിരുന്നുന്നുവെന്ന്     പറയപ്പെടുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന കുട്ടി ട്രെയിൻ എത്തിയപ്പോൾ ഓടി രക്ഷപെട്ടു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top