തിരുവനന്തപുരത്ത് കുടുംബവഴക്കിനിടെ വീട്ടമ്മ കുത്തേറ്റ് മരിച്ചു.

തിരുവനന്തപുരത്ത് വീട്ടമ്മ ഭർത്താവിന്റെ കുത്തേറ്റു മരിച്ചു. വട്ടിയൂർക്കാവ് സ്വദേശി രജനിയാണ് മരിച്ചത്.കുടുംബ വഴക്കിനെ തുടർന്നുള്ള സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. ജോലി കഴിഞ്ഞെത്തിയ രജനിയെ ഭർത്താവ് ശ്രീകുമാർ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.

കുത്തേറ്റ രജനി സംഭവ സ്ഥലത്ത് വെച്ചു തന്നെ  മരിച്ചു.  കൊലപാതകം തടയാൻ ശ്രമിച്ച ഭാര്യാപിതാവ് കൃഷ്ണനെയും മാതാവ് രമയേയും ഇയാൾ കുത്തിപ്പരുക്കേൽപ്പിച്ചു.  ഇരുവരും  ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രീകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top