അഭിനന്ദൻ വർത്തമാൻ ജോലിയിൽ തിരികെ പ്രവേശിച്ചു

അഭിനന്ദൻ വർത്തമാൻ ജോലിയിൽ തിരികെ പ്രവേശിച്ചു. പാക്കിസ്ഥാൻ മോചിപ്പിച്ച വൈമാനികൻ ഇന്നലെയാണ് ജോലിയിൽ തിരികെ പ്രവേശിച്ചത്. വർത്തമാന് വ്യോമസേന ഡോക്ടർമാർ ഫിറ്റ്നസ് നൽകി.
ചികിത്സ അവധി ഇന്നലെ പൂർത്തിയായതിനെ തുടർന്നാണ് വർത്തമാൻ തിരികെ ജോലിയിൽ പ്രവേശിച്ചത്. ചികിത്സ പൂര്‍ത്തിയാക്കിയ അഭിനന്ദനോട് നാല് ആഴ്ചത്തെ വിശ്രമ അവധിയില്‍ പോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു . വേണമെങ്കിൽ ഈ കാലയളവില്‍ ചെന്നൈയില്‍ തന്റെ കുടുംബത്തിന്റെ കൂടെ താമസിക്കന്‍ അഭിനന്ദന് കഴിയുകയും ചെയ്യും. എന്നാല്‍ തന്റെ സ്റ്റേഷനിലെയ്ക്ക് തിരിച്ചു പോകാന്‍ അഭിനന്ദന്‍ തീരുമാനിക്കുകയായിരുന്നെന്ന് വ്യോമസേന വൃത്തങ്ങള്‍ വ്യക്തമാക്കി.
Read Also : പാക് സൈന്യം മാനസികമായി പീഡിപ്പിച്ചെന്ന് അഭിനന്ദന്‍ വത്തമാന്റെ വെളിപ്പെടുത്തല്‍
കഴിഞ്ഞ ഫെബ്രുവരി 27 നാണ് പാകിസ്താന്‍ യുദ്ധ വിമാനങ്ങളെ തുരത്തുന്നതിനിടെ മിഗ് 21 വിമാനം തകര്‍ന്ന് അഭിനന്ദന്‍ പാകിസ്താന്‍ സൈന്യത്തിന്റെ പിടിയിലാവുന്നത്. പിടിയിലാവുന്നതിന് മുന്‍പെ പാകിസ്താന്റെ എഫ്-16 വിമാനം അഭിനന്ദന്‍ വെടിവെച്ച് വീഴ്ത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here