എംഎൽഎമാർക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന് ഹൈക്കോടതി

എംഎൽഎമാർ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ അപാകതകളില്ലെന്ന് ഹൈക്കോടതി. ഇത്തരത്തിൽ മത്സരിക്കാൻ നിയമമുണ്ടെന്നും ഇക്കാര്യം ഭരണഘടന അനുവദിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എംഎൽഎമാർ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശം. നിലവിലെ എംഎൽഎമാർ മത്സരിച്ച് ജയിച്ചാൽ ഉപതെരഞ്ഞെടുപ്പിനുള്ള തുക അവരിൽ നിന്നും ഈടാക്കണമെന്നായിരുന്നു ഹർജിയിലെ മറ്റൊരാവശ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top