നീരവ് മോദിയുടെ പെയിന്റിംഗ് ശേഖരം ലേലത്തിൽവെച്ചു; ലഭിച്ചത് 38 കോടി രൂപ

വിവാദ വജ്ര വ്യാപാരി നീരവ് മോദിയുടെ പെയിന്റിംഗ് ശേഖരം നികുതി വകുപ്പ് ലേലം ചെയ്തു. 68 പെയിന്റിംഗുകളുടെ ലേലത്തിലൂടെ 38 കോടി രൂപയാണ് ലഭിച്ചത്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വായ്പ തട്ടിപ്പ് നടത്തി കടന്ന നീരവ് മോദി കഴിഞ്ഞയാഴ്ച ലണ്ടനിൽ അറസ്റ്റിലായിരുന്നു.
170 ഓളം വിലപിടിപ്പുള്ള വസ്തുക്കളാണ് നീരവ് മോദിയിൽ നിന്ന് നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നത്. രാജാ രവിവർമ്മയുടെയും വി എസ് ഗെയ്ത്തോഡിന്റെയും അത്യപൂർവമായ പെയിന്റിംഗുകൾ നീരവ് മോദിയുടെ ശേഖരത്തിലുണ്ടായിരുന്നു. ഗെയ്ത്തോഡിന്റെ എണ്ണച്ചായ ചിത്രത്തിനാണ് കൂടുതൽ വില ലഭിച്ചത്. 22 കോടി രൂപ.
Read Also : നീരവ് മോദിയെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കി
രാജാ രവിവർമ്മയുടെ ചിത്രം14 കോടി രൂപക്കാണ് വിറ്റുപോയത്. കണക്കുകൂട്ടിയതിനേക്കാൾ കൂടിയ വിലക്കാണ് ചിത്രങ്ങൾ ലേലത്തിൽ പോയത്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,000 കോടി രൂപയുടെ വായ്പ തട്ടിപ്പാണ് നീരവ് മോദിയുടെ പേരിലുള്ളത് .673 കോടിയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് മുമ്പ് കണ്ടുകെട്ടിയിരുന്നു.
2018ൽ ഇന്ത്യ വിട്ട നീരവ് മോദിയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലണ്ടൻ പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യം നിഷേധിക്കപ്പെട്ട നീരവ് മോദിയെ ഈ മാസം 29 വരെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here